റേറ്റ് പ്രൊട്ടക്ഷന്‍ പ്ലാനുമായി കല്യാണ്‍ ജ്വല്ലേഴ്‌സ്

Posted on: June 25, 2020

തൃശൂര്‍ : പഴയ ആഭരണങ്ങള്‍ മാറ്റി വാങ്ങുന്നതിനുള്ള മെഗാ ഓള്‍ഡ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് പ്ലാനു 5 മാസം വരെ സ്വര്‍ണവിലയില്‍ സംരക്ഷണം നല്‍കുന്ന ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ പ്ലാനും കല്യാണ്‍ ജ്വല്ലേഴ്‌സ് പ്രഖ്യാപിച്ചു.

മെഗാ എക്‌സ്‌ചേഞ്ച് പദ്ധതിയുടെ ഭാഗമായി ഉപയോക്താക്കള്‍ക്ക് ഏത് ജ്വല്ലറിയില്‍ നിന്നു വാങ്ങിയ സ്വര്‍ണാഭരണങ്ങളും പരമാവധി വിലയില്‍ മാറ്റി വാങ്ങാനോ പണമാക്കി മാറ്റാനോ സാധിക്കും. റേറ്റ് പ്രൊട്ടക്ഷന്‍ പ്ലാനിലൂടെ സ്വര്‍ണത്തിന്റെ ഭാവിയിലെ വിലയിലുള്ള ഏറ്റക്കുറച്ചിലുകള്‍ ബാധിക്കാതിരിക്കും.

ജൂലൈ 31 വരെയാണ് ഓഫറെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി. എസ്. കല്യാണരാമന്‍ പറഞ്ഞു.