ഗ്രീന്‍ സോണില്‍ കല്യാണ്‍ ജ്വല്ലറി തുറക്കുന്നു

Posted on: May 12, 2020


തൃശ്ശൂര്‍ : രാജ്യത്തെ തെറഞ്ഞടുത്ത 10 ഷോറൂമുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാണ്‍ ജ്വല്ലേഴ്‌സ് ഒരുങ്ങുന്നു. ലോക്ക് ഡൗണ്‍ നിബന്ധനകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച ഗ്രീന്‍ സോണുകളിലെ ഷോറൂമുകളാണ് തുറക്കുന്നത്. ഇതനുസരിച്ച് കര്‍ണാടകയിലെ ഏഴും ഒഡീഷ, ആസാം, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ ഓരോ ഷോറൂമുകളും തുറന്നു പ്രവര്‍ത്തിക്കും. യുഎഇ, ഖത്തര്‍ എന്നിവടങ്ങളില്‍ അക്ഷയ തൃതീയയോടനുബന്ധിച്ച് 12 ഷോറൂമുകളുടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

ഘട്ടംഘട്ടമായി ജ്വല്ലറി ശൃംഖലയുടെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തുമെന്നു പ്രതീക്ഷിക്കുന്നതായി കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി. എസ്. കല്യാണരാമന്‍ പറഞ്ഞു. വിവാഹാവശ്യങ്ങള്‍ക്കുള്ള സ്വര്‍ണം വാങ്ങാനെത്തുന്ന ഉപയോക്താക്കള്‍ക്കു മുന്‍കൂട്ടി സമയം ക്രമീകരിക്കാനുള്ള അവസരവും ഉണ്ടാകും.