13
Monday
May 2024
May 2024
പ്രകൃതി സൗഹൃദ തുണി സഞ്ചികളുമായി കിറ്റെക്സ്
Posted on: December 24, 2019
കൊച്ചി : കിറ്റെക്സ് പ്രകൃതി സൗഹൃദ തുണി സഞ്ചികൾ വിപണിയിലിറക്കി. വീണ്ടും ഉപയോഗിക്കാവുന്ന ഈ സഞ്ചികൾ 10 രൂപ മുതൽ ലഭ്യമാണ്. വിവിധ വലിപ്പത്തിൽ ലഭ്യമായ ഈ തുണി സഞ്ചികൾ വാണിജ്യാടിസ്ഥാനത്തിൽ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും പേര് പ്രിൻറ് ചെയ്തും നിർമിച്ചു നൽകും. കിറ്റെക്സിന്റെ സാമൂഹിക ഉത്തരവാദിത്തത്തിൻറെ ഭാഗമായാണ് ഇവയുടെ നിർമാണം.
വിവിധ നിറങ്ങളിലും വലിപ്പത്തിലും ഭംഗിയോടെ നിർമിക്കുന്ന കിറ്റെക്സ് തുണി സഞ്ചികൾ ആവശ്യം കഴിഞ്ഞ് ഉപേക്ഷിച്ചാൽ വേഗത്തിൽ മണ്ണിൽ ലയിച്ചു ചേരുന്നതാണ്. വിശദ വിവരങ്ങൾക്ക് 8547862701 എന്ന ടെലിഫോൺ നമ്പരിൽ ബന്ധപ്പെടുക.
TAGS: Kitex |
News in this Section