കല്യാൺ ജൂവലേഴ്‌സ് ഓണം പൊന്നോണം ഓഫർ

Posted on: August 10, 2019

കല്യാൺ ജൂവല്ലേഴ്‌സ് ആകർഷകമായ ഓണം ഓഫറുകൾ അവതരിപ്പിച്ചു. ഒരു കോടി രൂപ മൂല്യമുള്ള സമ്മാനങ്ങളാണ് ഈ ഓഫറിലൂടെ കല്യാണിന്റെ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ലഭിക്കുക. ഇക്കാലയളവിൽ പണിക്കൂലി മൂന്നു ശതമാനം മുതൽ മാത്രമായിരിക്കും.

എല്ലാ ദിവസവും അണിയാവുന്ന ആഭരണങ്ങൾക്കും കേരളത്തനിമയുള്ള ഡിസൈനുകൾക്കും ബോംബെ വർക്ക്, കൽക്കട്ട വർക്ക് എന്നീ ഡിസൈനുകളിലുമുള്ള നെക്‌ലേസുകൾ, കമ്മലുകൾ, മോതിരങ്ങൾ, വളകൾ എന്നിവയ്ക്കായിരിക്കും പണിക്കൂലിയിലുള്ള ബംമ്പർ ഡിസ്‌ക്കൗണ്ട് ലഭിക്കുക. ഓണം പ്രചാരണകാലത്ത് ഉടൻതന്നെ റിഡീം ചെയ്യാവുന്ന വൗച്ചറുകളിലൂടെയാണ് ഒരു കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ കല്യാൺ ജൂവല്ലേഴ്‌സ് നല്കുന്നത്. ഇതുകൂടാതെ നറുക്കെടുപ്പിലൂടെ ഓരോ ആഴ്ചയും ഓരോ ഭാഗ്യശാലിക്ക് ബംമ്പർ സമ്മാനങ്ങളും നേടാം.

മലയാളികളെ എല്ലാവരേയും ഒന്നിപ്പിക്കുന്ന ഉത്സവമാണ് ഓണമെന്ന് കല്യാൺ ജൂവല്ലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ആഘോഷവും പൂക്കളവും സദ്യകളുമായി കുറെ ദിവസങ്ങൾ സന്തോഷത്തോടെ ഒത്തുകൂടാൻ ഓണക്കാലം അവസരം നല്കുന്നു. ഓണക്കാലത്ത് കല്യാൺ ജൂവല്ലേഴ്‌സ് അനുപമമായ ആഭരണങ്ങളും മികച്ച ഓഫറുകളുമായി താരതമ്യമില്ലാത്ത റീട്ടെയ്ൽ ഷോപ്പിംഗ് അനുഭവമാണ് ഒരുക്കുന്നത്. ഈ സീസണിൽ മികച്ച ഇളവുകളിലൂടെ കൂടുതൽ മൂല്യം ഉറപ്പുവരുത്തി ഉപയോക്താക്കൾക്ക് സന്തോഷം പകരാനാണ് കല്യാൺ ജൂവല്ലേഴ്‌സ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 22 വരെ കല്യാൺ ജൂവലേഴ്‌സിന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിൽനിന്നും ഈ ഉത്സവകാല ഓഫർ സ്വന്തമാക്കാം. കൂടാതെ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ കല്യാൺ ജൂവല്ലേഴ്‌സിന്റെ നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രവും ലഭിക്കും. ഉപയോക്താക്കൾക്ക് മികച്ച മൂല്യം നൽകുന്നതിനുള്ള ബ്രാൻഡിന്റെ പ്രതിബദ്ധത ഉറപ്പുവരുത്തുന്നതാണ് ഈ ഉദ്യമം. കല്യാൺ ജൂവല്ലേഴ്‌സിൽ വിറ്റഴിക്കുന്ന ആഭരണങ്ങൾ വിവിധ ഘട്ടങ്ങളിലായി ഗുണമേന്മാ പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്. എല്ലാ ആഭരണങ്ങളും ബിഐഎസ് ഹാൾമാർക്ക് ചെയ്തവയാണ്. കൂടാതെ ആഭരണങ്ങളുടെ മൂല്യം ഉറപ്പാക്കുന്ന നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം ഉപയോക്താക്കൾക്ക് മുടക്കുന്ന പണത്തിന് തക്ക മൂല്യം ഉറപ്പുനല്കുന്നു. ഇൻവോയ്‌സിൽ കാണിച്ചിരിക്കുന്ന സ്വർണത്തിന്റെ ശുദ്ധത കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവൻ ബ്രാൻഡ് ഷോറൂമുകളിൽനിന്ന് സ്വർണാഭരണങ്ങളുടെ അറ്റകുറ്റപ്പണികൾ സൗജന്യമായി ചെയ്തു കൊടുക്കും.

നവീനവും പരമ്പരാഗതവുമായ കമ്മലുകൾ, വളകൾ, നെക്‌ലേസുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന ആഭരണഡിസൈനുകളാണ് കല്യാൺ ജൂവല്ലേഴ്‌സ് ഒരുക്കുന്നത്. ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നുമുള്ള വിവാഹാഭരണങ്ങളായ മുഹൂർത്തിനു പുറമെ ജനപ്രിയ ഹൗസ് ബ്രാൻഡുകളായ പോൾക്കി ആഭരണങ്ങളുടെ ശേഖരമായ തേജസ്വി, കരവിരുതാൽ തീർത്ത പരമ്പരാഗത ആഭരണങ്ങളായ മുദ്ര, ടെംപിൾ ജൂവല്ലറിയുടെ ശേഖരമായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ട് ആഭരണങ്ങളായ ഗ്ലോ, സോളിറ്റയർ ഡയമണ്ട് ആഭരണങ്ങളായ സിയാ, അൺകട്ട് ഡയമണ്ട് ആഭരണങ്ങളായ അനോഖി, പ്രത്യേകാവസരങ്ങൾക്കായുള്ള ഡയമണ്ട് ആഭരണങ്ങളായ അപൂർവ, വിവാഹാവസരത്തിൽ അണിയാനുള്ള ഡയമണ്ട് ആഭരണങ്ങളായ അന്തര, നിത്യവും അണിയാൻ സാധിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ ഹീര, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങളായ രംഗ് എന്നിവയും കല്യാൺ ജൂവല്ലേഴ്‌സ് സ്‌റ്റോറുകളിൽനിന്ന് ലഭ്യമാണ്.