May 2024
ഫുട്ബോൾ സീസണിൽ 50 ശതമാനം വളർച്ച ലക്ഷ്യമിട്ട് സോണി
Posted on: June 1, 2018
കൊച്ചി : വരാൻ പോകുന്ന ഫുട്ബോൾ സീസണിൽ സോണി ഇന്ത്യ 50 ശതമാനം വില്പന വളർച്ച ലക്ഷ്യമിടുന്നു. സോണി 81 സെ.മി (32) അല്ലെങ്കിൽ അതിന് മുകളിലുള്ള ബ്രാവിയ ടെലിവിഷൻ സെറ്റുകൾക്ക് ഒരു ഫുട്ബോൾ അല്ലെങ്കിൽ സ്പോർട്ടി ടി-ഷർട്ട് ഓഫർ ചെയ്യുന്നു. ഈ ഓഫർ 2018 ജൂൺ 1 മുതൽ ജൂലൈ 14 വരെ ലഭ്യമാണ്. ഈ സീസണിനായി പുതിയ ബ്രാവിയ ഒഎൽഇഡി എബിഎഫ് ടിവി വിപണിയിൽ അവതരിപ്പിച്ചു. ഈ ഫുട്ബോൾ സീസണിൽ കേരളത്തിന് മാത്രമായി പ്രാദേശിക മാർക്കറ്റിംഗ് ക്യാംപെയ്നിനും സോണി ഇന്ത്യ തുടക്കം കുറിച്ചു.
ദൃശ്യാനുഭവത്തെ പൂർണ്ണമായും ഒരു പുതിയ തലത്തിലേക്ക് വിപുലീകരിക്കുന്ന താണ് തങ്ങളുടെ പ്രീമിയം ഒഎൽഇഡി ടിവി എന്ന് സോണി ഇന്ത്യയുടെ സെയിൽസ് ഹെഡ്ഡായ മിസ്റ്റർ. സതീഷ് പത്മനാഭൻ പറഞ്ഞു. ഈ ഫുട്ബോൾ സീസണിൽ മെയ് മുതൽ ജൂലൈ വരെയുള്ള കാലയളവിൽ ബ്രാവിയ വിഭാഗത്തിൽ കേരളത്തിൽ നിന്ന് 50 ശതമാനം വില്പന വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 22,000 യൂണിറ്റ് വിൽപ്പന വളർച്ച നേടാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും അദേഹം പറഞ്ഞു.
TAGS: Sony | SONY Bravia OLED ABF |