സജീവ് കെ. മേനോന്‍ നിറ്റാ ജെലാറ്റിന്‍ മാനേജിംഗ് ഡയറക്റ്റര്‍

Posted on: May 30, 2023

കൊച്ചി : വ്യാവസായിക കെമിക്കല്‍ ഫാര്‍മ അസംസ്‌കൃത വസ്തുനിര്‍മാതാക്കളായ നിറ്റ ജെലാറ്റിന്റെ മാനേജിംഗ് ഡയറക്റ്ററായി സജീവ് കെ. മേനോന്‍ നിയമിതനായി. ജൂണ്‍ ഒന്നുമുതല്‍ 2024ലെ വാര്‍ഷിക പൊതുയോഗം (എജിഎം) വരെയാണ് നിയമനമെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച കത്തില്‍ വ്യക്തമാക്കി.

മാനേജിംഗ് ഡയറക്റ്ററായിരുന്ന ഫിലിപ്പ് ചാക്കോ എം. രാജിവച്ച ഒഴിവിലാണ് സജീവ് കെ. മേനോ
ന്റെ നിയമനം.

നിലവില്‍ കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡ് അംഗമാണ് (നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍) സജീവ്. കെമിക്കല്‍ എന്‍ജിനിയറിംഗില്‍ ബിടെക്, ബംഗളൂരു ഐഐഎമ്മില്‍ നിന്ന് ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങില്‍ പിജിഡിഎം, അമെരിക്കയിലെ കാര്‍ണിഗി മെലണ്‍ സര്‍വകലാശാലയില്‍ നിന്ന് ഫുള്‍ബ്രൈറ്റ് സ്‌കോളര്‍എന്നിവ നേടിയിട്ടുള്ള സജീവിന് എന്‍ജിനീയറിംഗ്, കെമിക്കല്‍ ഇന്‍ഡസ്ട്രീസ് രംഗത്ത് 30 വര്‍ഷത്തെ പ്രവര്‍ത്തന സമ്പത്തുണ്ട്.