May 2024
ഡോ. റെജി ജോണിന് സയന്റിസ്റ്റ് ഒഫ് ദി ഇയര്‍ 2020 അവാര്‍ഡ്
Posted on: May 29, 2023
കളമശേരി : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല പോളിമര്സയന്സ് ആന്‍ഡ് റബര്‍ ടെക്നോളജി വിഭാഗത്തിലെ എമിറേറ്റ്സ് പ്രൊഫ. ഡോ. റെജി ജോണിന് ഡിഫെന്‍സ് റിസര്‍ച്ച് ആന്‍ഡ്ഡെവലപ്മെന്റ് ഓര്‍ഗനൈസഷന്റെ (ഡിആര്‍ഡിഒ) മികച്ച ഗവേഷണത്തിനുള്ള സയന്റിസ്റ്റ് ഒഫ് ദി ഇയര്‍ 2020 അവാര്‍ഡ് ലഭിച്ചു.
ഇന്ത്യയുടെ പ്രതിരോധ ആവശ്യത്തിനുള്ള നൂതന ഉപകരണങ്ങളും പദാര്‍ഥങ്ങളും കണ്ടുപിടിച്ചതിനാണ് അവാര്‍ഡ്. അമെരിക്ക, ഫ്രാന്‍സ്, ബ്രിട്ടണ്, ജപ്പാന്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലായി 20ഓളം പേറ്റന്റുക
ള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
നാഷണല്‍ ഇന്നവേഷന്‍ അവാര്‍ഡും ഡോ.രെജി ജോണിന് ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം വികസിപ്പിച്ചെടുത്ത ഉപകരണം ഇന്ത്യ ഗവണ്മെന്റ് മറ്റുരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ പാടില്ലാത്ത 101 ഉപകരണങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്.കൊച്ചിയിലെ പ്രതിരോധ ഗവേഷണ സ്ഥാപനമായ എന്പിഒഎല്ലി-ല്‍ ഇദ്ദേഹം സീനിയര്‍ സയന്റിസ്റ്റും ഡയറക്റ്റര്‍ (മെറ്റീരിയല്‍സ്) ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.