ടെക്‌നോപാര്‍ക്കിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറായി സജീവ് നായര്‍ ചുമ തലയേറ്റു

Posted on: January 13, 2023

തിരുവനന്തപുരം : ടെക്‌നോപാര്‍ക്കിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറായി സജീവ് നായര്‍ ചുമതലയേറ്റു. മുന്‍ ആര്‍മി ഓഫിസറും, ഓപ്പറേഷന്‍സ് ആന്‍ഡ് പ്രൊജക്റ്റ് മാനെജ്‌മെന്റ് പ്രൊഫഷനലുമാണ്. 

പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഇന്നവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്‌സലെന്‍സ് (ഐഡിഇഎക്‌സ്) പ്രോഗ്രാം ഡയറക്റ്റര്‍ എന്നനിലയില്‍ ആര്‍ ആന്‍ഡ് ഡി ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, അക്കാഡമികള്‍, വ്യവസായങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവരെ ബന്ധപ്പെടുത്തി പ്രതിരോധവകുപ്പില്‍ നവീകരണ പ്രവര്‍ത്തനങ്ങളും പ്രോട്ടോടൈപ്പ് വികസനവും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രോഗ്രാമുകള്‍ക്കും നേതൃത്വം
നല്‍കിയിട്ടുണ്ട്.

മുംബൈ ഐഐടിയില്‍ നിന്ന് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ എം ടെക്ക് പൂര്‍ത്തിയാക്കിയ സഞ്ജീവ് നായര്‍ ഗുര്‍ഗൗണ്‍ എംഡിഐയില്‍ നിന്ന് ബിസ്‌നസാനെജ്‌മെന്റ് ഫോര്‍ ആംഡ് ഫോഴ്‌സ് എന്ന എക്‌സിക്യൂട്ടിവ് പ്രോഗ്രാമും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

മധ്യപ്രദേശ് മിലിട്ടറി കോളെജ് ഓഫ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ആന്‍ഡ് ആര്‍മി വാര്‍ കോളെജില്‍ നിന്ന് ടെക്‌നോളജി, ഓപ്പറേഷന്‍സ്, എച്ച്ആര്‍, സ്ട്രാറ്റജിക് മാനെജ്‌മെന്റ് പഠനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.