ഡോ. കെ വി ജോര്‍ജിനെ ഫെയ്‌സ് ഫൗണ്ടേഷന്‍ ആദരിച്ചു

Posted on: December 28, 2022

കൊച്ചി : ഏഷ്യന്‍ രാജ്യങ്ങളിലെ സംരംഭകമികവിനുള്ള സ്റ്റാര്‍ ഓഫ് ഏഷ്യ അവാര്‍ഡ് നേടിയ ക്വാളിറ്റി കുറിപൗഡര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ വി ജോര്‍ജിനെ ഫെയ്‌സ് ഫൗണ്ടേഷന്‍ ആദരിച്ചു.

ചെയര്‍മാന്‍ പ്രൊഫ. എം കെസാനു പൊന്നാടയണിയിച്ച് ഫലകം സമ്മാനിച്ചു. മികച്ച ഗുണനിലവാരമുള്ള
ഭക്ഷ്യോത്പ്പന്നങ്ങളും സുഗന്ധവ്യഞ്ജനങ്ങളും പതിറ്റാണ്ടുകളായി വിപണിയില്‍ എത്തിക്കുന്നതാണ് ഡോ. കെ വിജോര്‍ജിനെ സ്റ്റാര്‍ ഓഫ് ഏഷ്യ ബഹുമതിക്ക് അര്‍ഹനാക്കിയത്.

ഫെയ്‌സ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ഡോ. ടി വിനയകുമാര്‍, സെക്രട്ടറി സുഭാഷ് ആര്‍ മേനോന്‍, മാനേജിംഗ് ട്രസ്റ്റിടി ആര്‍ ദേവന്‍, ജോയിന്റ് സെക്രട്ടറി കെഎം സത്യനാഥ മേനോന്‍, ട്രഷറര്‍ സി ബി ഹരി, ട്രസ്റ്റിമാരായ യു എസ് കുട്ടി, രത്‌നമ്മ വിജയന്‍, എ എസ് രാജന്‍, ആര്‍ ഗിരീഷ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.