കെഎസ്എഫ്ഇ യുടെ പുതിയ എംഡിയായി ഡോ. എസ്. കെ. സനില്‍ ചുമതലയേറ്റു

Posted on: December 3, 2022

തൃശൂര്‍ : കെഎസ്എഫ്ഇയുടെ പുതിയ എംഡിയായി ഡോ. എസ്. കെ. സനില്‍ ചുമതലയേറ്റു. കെഎസ്എഫ്ഇ ജനറല്‍ മാനേജറായി പ്രവര്‍ത്തിക്കുകയായിരുന്നു. ബാങ്കിംഗ് മേഖലയില്‍ 29 വര്‍ഷത്തെ പരിചയമുള്ള ഇദ്ദേഹംകണ്‍സ്യൂമര്‍ഫെഡ്, മാര്‍ക്കറ്റ്‌ഫെഡ് എന്നിവയുടെ മാനേജിംഗ് ഡയറക്റ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരളത്തിലെ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള പഠനത്തിന് ഡോക്റ്ററേറ്റ് നേടിയിട്ടുണ്ട്. സ്ട്രാറ്റജിക് മാനെജ്‌മെന്റില്‍ പിജി, സിഎഐഐബി, എംബിഎ, മാര്‍ക്കറ്റിഗ് മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമ എന്നിവയുമുണ്ട്.

സാമ്പത്തികരംഗം, സഹകരണം,എച്ച്ആര്‍ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ പ്രമുഖജേണലുകളില്‍ ലേഖനങ്ങള്‍പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊല്ലം പൂതക്കുളം സ്വദേശിയാണ്.