സഞ്ജീവ് ബിഷ്ട് എഐഎസ്ഇഎഫ് ചെയര്‍മാന്‍

Posted on: November 30, 2022

കൊച്ചി: ഓള്‍ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം (എഐഎസ്ഇഎഫ്) ചെയര്‍മാനായി സഞ്ജീവ് ബിഷ്ട്‌നെ തെരഞ്ഞെടുത്തു.

ഐടിസി ലിമിറ്റഡിന്റെ (ഗുണ്ടൂര്‍, ആന്ധ്രാ പ്രദേശ്) സ്‌പൈസവൈസ് പ്രസിസ് ആന്‍ഡ് അക്വാ ഓഫ് അഗ്രി ബിസിനസ് ഡിവിഷന്‍ പ്രസിഡന്റായി സേവനം അനുഷ്ഠിക്കുകയാണ് ഡെറാഡൂണ്‍ സ്വദേശിയായ ബിഷ്ട്.

1987ല്‍ സ്ഥാപിതമായ ഓള്‍ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം രാജ്യത്തെ സുഗന്ധവ്യഞ്ജന കയറ്റുമതി വ്യവസായത്തിന്റെ സുസ്ഥിര വികസനത്തിന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്.