എസ്. രാമസുബ്രഹ്മണ്യന്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എക്‌സി. ഡയറക്റ്റര്‍

Posted on: November 23, 2022

മുംബൈ : യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്റ്ററായി എസ്.രാമസുബ്രഹ്മണ്യന്‍ ചുമതലയേറ്റു. കനറാ ബാങ്കില്‍ ചീഫ് ജനറല്‍ മാനേജരായിരുന്നു. ബാങ്കിംഗ് രംഗത്ത് 25 വര്‍ഷത്തിലേ റെ അനുഭവസമ്പത്തുള്ള രാമസുബ്രഹ്മണ്യന്‍ സയന്‍സില്‍ ബിരുദധാരിയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓ
ഫ് ബാങ്കേഴ്‌സില്‍ നിന്ന് സര്‍ട്ടിഫൈഡ് അസോസിയേറ്റും ആണ്.

കനറ ബാങ്കിന്റെ പ്രൈം കോര്‍പ്പറേറ്റ് ക്രെഡിറ്റ് വിംഗ്, ലാര്‍ജ് കോര്‍പ്പ് റേറ്റ്, മിഡ് കോര്‍പ്പറേറ്റ് ബ്രാഞ്ചുകള്‍, ഹോങ്കോംഗ് ബ്രാഞ്ച്, ഹെഡ് ഓഫിസ് ഉള്‍പ്പെടെയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസുകള്‍ എന്നിവയുള്‍പ്പെടെ വിവിധ സ്ഥലങ്ങളിലും ബ്രാഞ്ച് വിഭാഗങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബ്യൂറോ (പഴയ ബാക്‌സ് ബോര്‍ഡ് ബ്യൂറോ) സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് ഡെവലപ്‌മെന്റ് സ്ട്രാറ്റജി പ്രോഗ്രാമില്‍ പങ്കെടുത്തിട്ടുള്ള ടോപ്പ് എക്‌സിക്യൂട്ടീവ് ഗ്രേഡ് ഓഫിസര്‍മാരില്‍ ഒരാളാണ് രാമസുബ്രഹ്മണ്യന്‍, ഓപ്പറേഷന്‍സിലും ഭരണപരമായ കാര്യങ്ങളിലും വൈദഗ്ധ്യമുള്ള അദ്ദേഹം ഐബിഎയുടെ കോര്‍പ്പറേറ്റ് ക്രെഡിറ്റിനായുള്ള സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം കൂടിയാണ്.