ശ്രീനിവാസന്‍ വരദരാജന്‍ യൂണിയന്‍ ബാങ്ക് ഒഫ് ഇന്ത്യ നോണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍

Posted on: November 16, 2022

മുംബൈ : യൂണിയന്‍ ബാങ്ക് ഒഫ് ഇന്ത്യയുടെ പാര്‍ട്ട് ടൈം നോണ്‍ ഒഫീഷ്യല്‍ ഡയറക്റ്ററായും നോണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാനായും ശ്രീനിവാസന്‍ വരദരാജന്‍നിയമിതനായി.

ചെന്നൈ അണ്ണാ യൂണിവേഴ് സിറ്റി എന്‍ജിനീയറിംഗ് കോളേജില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദവും കല്‍ക്കട്ടയിലെ ഇന്ത്യന്‍ ഇന്‍ സ്റ്റിറ്റിയൂട്ട് ഒഫ് മാനെജ്‌മെന്റില്‍ നിന്ന് മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമയും നേടിയ ശ്രീനിവാസന്‍ വരദരാജന് ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങളില്‍ മൂന്ന് പതിറ്റാണ്ടിലേറെ പരിചയമുണ്ട്.

2019ല്‍ സ്വന്തമായി അഡൈ്വസറി പ്രാക്റ്റീസ് ആരംഭിക്കുന്നതിന് മുമ്പ് ആക്‌സിസ് ബാങ്കിന്റെ ഡെപ്യൂട്ടി മാനെജിംഗ് ഡയറക്റ്ററായിരുന്നു.