പ്രഥമ പത്മശ്രീ ഡോ എം കൃഷ്ണന്‍നായര്‍ പുരസ്‌ക്കാരം ഡോ രാജേന്ദ്ര അച്യുത് ബദ്വെക്ക്

Posted on: October 28, 2022

തിരുവനന്തപുരം : തിരുവനന്തപുരം ഓങ്കോളജി ക്ലബ് സ്ഥാപക പ്രസിഡണ്ടും പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ദ്ധനുമായിരുന്ന പത്മശ്രീ ഡോ എം കൃഷ്ണന്‍നായരുടെ സമരണാര്‍ത്ഥം തിരുവനന്തപുരം ഓങ്കോളജി ക്ലബ് ഏര്‍പ്പെടുത്തിയ പ്രഥമ പത്മശ്രീ ഡോ എം കൃഷ്ണന്‍നായര്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു.

മുംബൈ, ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഡയറക്ടറും ,സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവിയും ,ക്യാന്‍സര്‍ രോഗ ചികിത്സാ രംഗത്തെ പ്രമുഖ വ്യക്തിത്വവുമായ പത്മശ്രീ ഡോ രാജേന്ദ്ര അച്യുത് ബദ്വെ ക്കാണ് പ്രഥമ പത്മശ്രീ ഡോ എം കൃഷ്ണന്‍നായര്‍ പുരസ്‌ക്കാരം. ക്യാന്‍സര്‍ രോഗ ചികിത്സയിലും ,ക്യാന്‍സര്‍ രോഗ പഠന മേഖലയിലും തന്റെതായ സ്ഥാനം ഉറപ്പിച്ച വിരലിലെണ്ണാവുന്നവരില്‍ ഒരാളാണ് ഡോ രാജേന്ദ്ര അച്യുത് ബദ്വെ .

ലോകമെമ്പാടുമുള്ള ക്യാന്‍സര്‍ പരിചരണ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും , രോഗ പരിപാലനം, ക്യാന്‍സര്‍ ഗവേഷണങ്ങള്‍ എന്നിവയില്‍ ഡോ രാജേന്ദ്ര അച്യുത് ബദ്വെയുടെ സംഭാവനകള്‍ വളരെ വലുതാണെന്ന് പുരസ്‌ക്കാരം പ്രഖാപിച്ചു കൊണ്ട് അവാര്‍ഡ് നിര്‍ണ്ണയ സമിതി അഭിപ്രയപെട്ടു . സ്തനാര്‍ബുദ ചികിത്സമേഖലയില്‍ രാജ്യത്തിന് മികച്ച മുന്നേറ്റം കാഴ്ച വെക്കാന്‍ സാധിച്ചത് ഡോ രാജേന്ദ്ര അച്യുത് ബദ്വെയുടെ പ്രവത്തനങ്ങള്‍ കൊണ്ട് കൂടിയാണെന്ന് സമിതി അഭിപ്രയപെട്ടു .

ഒരു മികച്ച ഡോക്ടര്‍ എന്നതിന് പുറമെ മികച്ച സംഘാടകനും ,ഭരണകര്‍ത്താവും കൂടിയായിരുന്നു അദ്ദേഹമെന്ന് പുരസ്‌ക്കാരം പ്രഖാപിച്ചു കൊണ്ട് അവാര്‍ഡ് നിര്‍ണ്ണയ സമിതി ചെയര്‍മാന്‍ പ്രൊഫ ടി .കെ പദ് മനാഭന്‍ അറിയിച്ചു .പ്രൊഫ ബാബു മാത്യു , ഡോ ചന്ദ്രമോഹന്‍ ,ഡോ പി ജി ജയപ്രകാശ് , ഡോ ബോബന്‍ തോമസ് എന്നിവരട ങ്ങിയ സമിതിയാണ് പുരസ്‌ക്കാരം നിര്‍ണ്ണയിച്ചത് .

2022 നവംബര്‍ 26 ന് തിരുവന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം വിതരണം ചെയ്യുമെന്ന് തിരുവനന്തപുരം ഓങ്കോളജി ക്ലബ് സെക്രട്ടറി ഡോ ബോബന്‍ തോമസ് അറിയിച്ചു.