പി ആര്‍ രവി മോഹനെ ഇസാഫ് ബാങ്ക് ചെയര്‍മാനായി പുനര്‍നിയമിച്ചു

Posted on: September 21, 2022

കൊച്ചി : ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാനായി പി.ആര്‍. രവി മോഹന്റെ പുനര്‍നിയമനത്തിന് റിസര്‍വ് ബാങ്കിന്റെ അനുമതി. 2025 ഡിസംബര്‍ 21 വരെ മൂന്ന് വര്‍ഷത്തേക്കാണ് പുനര്‍ നിയമനം. റിസര്‍വ് ബാങ്ക് മുന്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്നു.

ആഫ്രിക്കയിലെ 13 രാജ്യങ്ങളിലുള്ള ബാങ്കിംഗ് മേഖലയ്ക്ക് വേണ്ട സാങ്കേതിക സഹായം നല്‍കിയിരുന്ന കമ്മിറ്റിയില്‍ അംഗമായിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സില്‍ അംഗമാണ്. അന്താരാഷ്ട്ര നാണയ നിധിയുടെ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള സര്‍വകലാശാലയില്‍നിന്നും ശാസ്ത്രത്തില്‍ ബിരുദം നേടിയ പി ആര്‍ രവി മോഹന്‍, ബര്‍മിംഗ്ഹാം സര്‍വകലാശാലയില്‍നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

TAGS: ESAF Bank | Ravi-Mohan |