15
Wednesday
May 2024
May 2024
സിഎസ്ബി ബാങ്ക് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായുള്ള പ്രളയ് മൊണ്ഡലിന്റെ നിയമനത്തിന് റിസര്‍വ് ബാങ്ക് അംഗീകാരം
Posted on: February 21, 2022
കൊച്ചി : റിസര്‍വ് ബാങ്ക് അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന് പ്രളയ് മൊണ്ഡലിനെ സിഎസ്ബി ബാങ്ക് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിച്ചു. 2022 ഫെബ്രുവരി 17 മുതല്‍ മൂന്നു വര്‍ഷമായിരിക്കും അദ്ദേഹത്തിന്റെ കാലാവധി.
നേരത്തെ 2020 സെപ്റ്റംബര്‍ 23 മുതല്‍ അദ്ദേഹത്തെ ബാങ്കിന്റെ പ്രസിഡന്റായി (റീട്ടെയില്‍, എസ്എംഇ, ഓപറേഷന്‍സ്, ഐടി) നിയമിച്ചിരുന്നു.
ബാങ്കിങ് രംഗത്ത് വിവിധ മേഖലകളിലായി 30 വര്‍ഷത്തെ സേവന പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളത്. ആക്സിസ് ബാങ്ക്, യെസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, വിപ്രോ ഇന്‍ഫോടെക്, കോള്‍ഗേറ്റ് പാമോലിവ് എന്നിവിടങ്ങളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
TAGS: CSB Bank | Pralay Mondal |
News in this Section