ബേബി മാത്യു വീണ്ടും കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ്

Posted on: November 1, 2021

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടെ നിലവിലെ പ്രസിഡന്റ് ബേബി മാത്യു, സെക്രട്ടറി ജോസ് പ്രദീപ് എന്നിവര്‍ എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

വൈസ്പ്രസിഡന്റായി ജെയിംസ് കൊടിയന്തറ, ട്രഷററായി ജിബ്രാന്‍ ആസിഫ് എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി ഹരികുമാര്‍ സിയെയും തെരഞ്ഞെടുത്തു.

എസ് സ്വാമിനാഥന്‍, ശൈലേന്ദ്രന്‍ എം, വിനോദ് വി, ജോബിന്‍ ജോസഫ്, ജോസ് സ്‌ക്കറിയ, സഹീര്‍ ഇ എന്‍, മനോജ് ബാബു, രാകേഷ് ഒ എം, റിയാസ് യു സി, ജനീഷ് ജലീല്‍, മല്ലിക ദിനേശ്കുമാര്‍, നിര്‍മ്മല ലില്ലി എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിര്‍വാഹക സമ്മിതിയംഗങ്ങള്‍.