14
Tuesday
May 2024
May 2024
ബാബു കള്ളിവയലിൽ കാപ്പാ പബ്ലിക് സെക്ടർ ഫിനാൻഷ്യൽ മാനേജിംഗ് കമ്മിറ്റിയിൽ
Posted on: September 14, 2021
കൊച്ചി : ചാര്‍ട്ടേഡ് അക്കൗണ്ട് ന്റുമാരുടെ ഏഷ്യ, പസഫിക് രാജ്യങ്ങളുടെ സമിതിയില്‍ മലയാളിയായ ബാബു ഏബഹാം കള്ളിവയലില്‍ ഇന്ത്യയുടെ ഏക പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.
24 രാജ്യങ്ങളിലെ 33 പ്രഫഷണല്‍ അക്കൗണ്ടന്‍സി സംഘടനയായ കോണ്‍ ഫെഡറേഷന് ഓഫ് ഏഷ്യ ആന്‍ഡ് പസഫിക് അക്കൗണ്ടന്‍സിന്റെ (കാപ്പാ) പബ്ലിക് സെക്ടര്‍ ഫിനാന്‍ഷ്യല്‍ മാനേജിംഗ് കമ്മിറ്റിയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം കൂടിയായ ബാബു അംഗമായത്.
കൊച്ചിയിലെ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായബാബു എ. കള്ളിവയലില്‍ ആന്‍ഡ് കമ്പനിയുടെ മാനേജിംഗ് പാര്‍ട്ണറാണ് ഇദ്ദേഹം. പാലാവിളക്കുമാടം കള്ളിവയലില്‍ പരേതരായ കെ.എ. ഏബ്രഹാംഅമ്മിണി ദമ്പതികളുടെ മകനാണ്.
TAGS: Babu Abraham Kallivayalil |
News in this Section