സഞ്ജീവ് ബജാജ് സി.ഐ.ഐ. പ്രസിഡന്റ്

Posted on: May 13, 2022

കൊച്ചി : കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ.) ദേശീയ പ്രസിഡന്റായി ബജാജ് ഫിന്‍സെര്‍വ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് ബജാജിനെ തിരഞ്ഞെടുത്തു.

ഹീറോ മോട്ടോകോര്‍പ് ചെയര്‍മാന്‍ പവന്‍ മുഞ്ജളിനെ നിയുക്ത പ്രസിഡന്റ് സ്ഥാനത്തേക്കും തിരഞ്ഞെടുത്തു. ടി.വി.എസ്. സപ്ലൈചെയിന്‍ സൊല്യൂഷന്‍സ് എക്‌സിക്യുട്ടീവ് വൈസ് ചെയര്‍മാനായ ആര്‍. ദിനേശാണ് വൈസ് പ്രസിഡന്റ്.