കിംസ്‌ഹെല്‍ത്തിലെ മൂന്ന് ഡോക്ടര്‍മാര്‍ക്ക് എഫ്.ആര്‍.സി.പി

Posted on: May 28, 2021

 

തിരുവനന്തപുരം : അപൂര്‍വമായ ഒരു നേട്ടത്തില്‍ തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിലെ മൂന്ന് ഡോക്ടര്‍മാര്‍ക്ക് റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ( FRCP ലണ്ടന്‍)-ന്റെ ഫെലോഷിപ്പ് ലഭിച്ചു. പ്രഗത്ഭരായ ഡോക്ടര്‍മാര്‍ക്ക് അവരുടെ മികവുറ്റതും കാര്യക്ഷമമായ ചികിത്സക്കും കഴിവിനും ഉള്ള അംഗീകാരമാണ് മെഡിസിനില്‍ ലഭിക്കുന്ന ഈ ഫെലോഷിപ്പ്.

തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിലെ ഡോ. എ രാജലക്ഷ്മി, ഡോ. പി അര്‍ജുന്‍, ഡോ. രാജേഷ് എസ് എന്നിവര്‍ക്കാണ് ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സില്‍ നിന്ന് ഫെലോഷിപ്പ് ലഭിച്ചത്.

കിംസ്‌ഹെല്‍ത്തിലെ പകര്‍ച്ചവ്യാധി ചികിത്സാ വിഭാഗം മേധാവിയാണ് ഡോ. എ രാജലക്ഷ്മി. ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലില്‍ പരിശീലനം നേടിയ അവര്‍ അമേരിക്കയിലെ ഡെട്രോയിറ്റിലെ വെയ്ന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഹെമറ്റോ-ഓങ്കോളജി, ട്രാന്‍സ്പ്ലാന്റ് ഇന്‍ഫെക്ഷിയസ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ആന്‍ഡ് എപ്പിഡെമിയോളജി (സിഐസി) യിലും ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുണ്ട്.

കിംസ്‌ഹെല്‍ത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും റെസ്പിറേറ്ററി മെഡിസിന്‍ വിഭാഗം മേധാവിയുമാണ് ഡോ. പി. അര്‍ജുന്‍. എംബിബിഎസ്, എംഡി എന്നിവയില്‍ ഒന്നാം റാങ്ക് ഹോള്‍ഡറും തിരുവനന്തപുരത്തെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മികച്ച ഔട്ട്‌ഗോയിംഗ് വിദ്യാര്‍ത്ഥിയുമായ ഡോ. അര്‍ജുന്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ റെസ്പിറേറ്ററി മെഡിസിനില്‍ ഉന്നത പരിശീലനം നേടിയിട്ടുണ്ട്.

കിംസ്‌ഹെല്‍ത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് റൂമറ്റോളജിസ്റ്റാണ് ഡോ. എസ്. രാജേഷ്. ജോയിന്റ് റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ട്രെയിനിംഗ് ബോര്‍ഡിന്റെ അംഗീകാരമുള്ള കിംസ്‌ഹെല്‍ത്തിലെ ഇന്റേണല്‍ മെഡിസിന്‍ ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഫാക്കല്‍റ്റി കൂടിയാണ് അദ്ദേഹം.

TAGS: KIMSHEALTH |