ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറായി എസ്. ശ്രീമതി ചുമതലയേറ്റു

Posted on: March 13, 2021

കൊച്ചി : ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറായി എസ്. ശ്രീമതി ചുമതലയേറ്റു. മുന്‍പ് കാനറബാങ്ക് ചീഫ് ജനറല്‍ മാനേജരായിരുന്നു. 1984ല്‍ കാനറാ ബാങ്കില്‍ പ്രൊബേഷനറി ഓഫീസര്‍ ആയി പ്രവേശിച്ച ശ്രീമതി ബ്രാഞ്ച് ഓപ്പറേഷന്‍സ്, മിഡ് & ലാര്‍ജ് ക്രെഡിറ്റുകള്‍, ഹ്യൂമന്‍ റിസോഴ്‌സസ്, റിസ്‌ക് മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങളില്‍ രാജ്യത്തെ പല സ്ഥലങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

34 വര്‍ഷത്തെ നീണ്ട ബാങ്കിംഗ് ജീവിതത്തില്‍ മൂന്ന് വര്‍ഷത്തോളം മുംബൈയിലെ കഫെ പരേഡിലെ കാനറ ബാങ്കിന്റെ പ്രൈം കോര്‍പ്പറേറ്റ് ബ്രാഞ്ച്, കാനറ ബാങ്ക് ഹെഡ് ഓഫീസിലെ കോര്‍പ്പറേറ്റ് ക്രെഡിറ്റ് വിംഗ് & ഇന്റര്‍നാഷണല്‍ ഓപ്പറേഷനുകള്‍ എന്നിവയുടെ മേധാവിയായിരുന്നു.

2018 ജൂലൈയില്‍ നബാര്‍ഡിന്റെ ചീഫ് വിജിലന്‍സ് ഓഫീസറായി നിയമിക്കപ്പെട്ടു. ഈ കാലയളവില്‍ തന്നെ ചീഫ് വിജിലന്‍സ് ഓഫീസറേറ്റ് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവിടങ്ങളില്‍ അധിക ചുമതല വഹിച്ചു.