പോൾ തോമസിന് ഗ്ലോബൽ സസ്‌റ്റൈനബിലിറ്റി അവാർഡ്

Posted on: December 18, 2020

കൊച്ചി: പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആഗോള സന്നദ്ധ സംഘടനയായ എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റ് ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ ഗ്ലോബല്‍ സസ്‌റ്റൈനബിലിറ്റി പുരസ്‌കാരം ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് സ്ഥാപകന്‍ കെ. പോള്‍ തോമസിന്. കേന്ദ്ര ജലവിഭവ മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തില്‍നിന്ന് പുരസ്‌കാരം പോള്‍ തോമസ് ഏറ്റുവാങ്ങി.

പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിരതയിലും ഊന്നിയ ഇസാഫിന്റെ സാമൂഹിക ബിസിനസ് മാതൃകയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് പോള്‍ തോമസ് പറഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി വലിയ സ്വാധീനമുണ്ടാക്കാന്‍ മൂന്നു പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

 

TAGS: Paul Thomas |