ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന് 500 ശാഖകൾ ലക്ഷ്യം

Posted on: March 9, 2019

തൃശൂർ : ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് അടുത്ത മാർച്ചോടെ ശാഖകൾ 500 ആയി വർധിപ്പിക്കുമെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ. പോൾ തോമസ്. ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലായി ബാങ്കിന് 440 ബാങ്കിംഗ് ശാഖകളും 208 എടിഎമ്മുകളുമുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഇസാഫിന് 10 ലക്ഷം ഇടപാടുകാരെ നേടാനായതായി പോൾ തോമസ് പറഞ്ഞു.

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന് 3900 കോടിയുടെ നിക്ഷേപം ഉൾപ്പടെ 8900 കോടിയുടെ മൊത്തം ബിസിനസും കൈവരിച്ചു. യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യുപിഐ) സംവിധാനത്തിനു മാത്രമായി പുതിയ മൊബൈൽ ആപ്പ് നിലവിൽ വരും. ഫണ്ട് ട്രാൻസ്ഫർ, മർച്ചന്റ് പേമെന്റ്, കോർപറേറ്റ് ബാങ്കിംഗ് തുടങ്ങിയ സൗകര്യങ്ങൾ ആപ്പിലൂടെ ലഭ്യമാക്കുമെന്നും അദേഹം പറഞ്ഞു.