പോള്‍ മുണ്ടാടന്‍ പടിയിറങ്ങുന്നു സാഭിമാനം

Posted on: January 22, 2020

അങ്കമാലി : ഫിസാറ്റ് എന്‍ജിനീയറിംഗ് കോളേജിനെ നേട്ടങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയ പോള്‍ മുണ്ടാടന്‍ പടിയിറങ്ങി. ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയ ശേഷമാണ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു വിടപറയുന്നത്. 2002 ല്‍ പി. വി. മാത്യു തുടക്കമിട്ട ഈ വിദ്യാഭ്യാസ സ്ഥാപനം വളര്‍ച്ചയുടെ വിവിധ പടവുകള്‍ താണ്ടി കണ്ടുപിടിത്തങ്ങളുടെയും നൂതന ആശയങ്ങളുടെയും അക്കാദമിക് മികവിന്റെയും കേന്ദ്രമായി വളര്‍ന്നതില്‍ പോള്‍ മുണ്ടാടന്റെ പങ്ക് വലുതാണ്.

ഫിസാറ്റിനെ ഓട്ടോണമസ് പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ക്കു തുടക്കം കുറിക്കുകയും നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി അംഗീകാരത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയാണ് പോള്‍ മുണ്ടാടന്‍ ഫിസാറ്റില്‍ നിന്നു പടിയിറങ്ങുന്നത്.

TAGS: Paul Mundadan |