ചല്ല ശ്രീനിവാസലു ഷെട്ടി എസ് ബി ഐ മാനേജിംഗ് ഡയറക്ടർ

Posted on: January 21, 2020

 

കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി ചല്ല ശ്രീനിവാസുലു ഷെട്ടി ചുമതലയേറ്റു. നേരത്തെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ച് വരികയായിരുന്നു. 1988 ൽ അഹമ്മദാബാദ് സർക്കിളിൽ പ്രൊബേഷനറി ഓഫീസർ ആയാണ് അദ്ദേഹം ജോലിയിൽ പ്രവേശിക്കുന്നത്.

കിട്ടാക്കടം, വായ്പാ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിൽ നിപുണനായ അദ്ദേഹം രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. 3 പതിറ്റാണ്ട് സേവനത്തിനിടയിൽ ന്യൂയോർക്ക് ശാഖയിൽ വൈസ് പ്രസിഡന്റ് & ഹെഡ്, ഇൻഡോർ വാണിജ്യ ശാഖയിൽ ഡിജിഎം, മുംബൈ കോർപ്പറേറ്റ് അക്കൗണ്ട് ഗ്രൂപ്പിൽ ജിഎം & ആർഎച്ച് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.