സരസ്വതി വിശ്വനാഥന് യൂണിവേഴ്‌സൽ ബുക്ക് ഓഫ് അച്ചീവർ റെക്കോഡ്‌സ് അംഗീകാരം

Posted on: April 25, 2019

ചെന്നൈ : പ്രശസ്ത പാചകവിദഗ്ധയും തൃശൂരിലെ സച്ചൂസ് കിച്ചൺ ഉടമയുമായ സരസ്വതി വിശ്വനാഥന് യൂണിവേഴ്‌സൽ ബുക്ക് ഓഫ് അച്ചീവർ റെക്കോഡ്‌സിന്റെ അംഗീകാരം. ഫ്യൂച്ചർ കലാം ബുക്ക് ഓഫ് റെക്കോഡ്‌സിലും സരസ്വതിയുടെ നേട്ടം ഇടംപിടിച്ചിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളിൽ 108 വിഭവങ്ങൾ പാചകം ചെയ്താണ് സരസ്വതി വേൾഡ് റെക്കോഡ് സ്ഥാപിച്ചത്. ഒരു മണിക്കൂറിനുള്ളിൽ 75 ൽ അധികം വിഭവങ്ങളാണ് യൂണിവേഴ്‌സൽ ബുക്ക് ഓഫ് അച്ചീവർ റെക്കോഡ്‌സ് ലക്ഷ്യമിട്ടിരുന്നത്.

പാചകരംഗത്തെ അസൂയാർഹമായ മികവ് കണക്കിലെടുത്ത് യൂണിവേഴ്‌സൽ തമിഴ് യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നൽകി സരസ്വതി വിശ്വനാഥനെ ആദരിച്ചു. പാചകരംഗത്തെ നൈപുണ്യത്തിന് ഈ വർഷം ചെന്നൈയിലെ ജിയോ ഇന്ത്യ ഫൗണ്ടേഷന്റെ വണ്ടർ വുമൺ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.