കിര്‍ത്തിഗ റെഡി സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ട് മേധാവി

Posted on: December 8, 2018

ടോക്കിയോ : ഫേസ്ബുക്കിന്റെ ഇന്ത്യയിലെ മേധാവിയായിരുന്ന കിര്‍ത്തിഗ റെഡി ജപ്പാന്‍ ആസ്ഥാനമായ സോഫ്റ്റ് ബാങ്കിന്റെ ഗ്രൂപ്പില്‍ ചേര്‍ന്നു. ടെക്‌നോളജി കമ്പനികളില്‍ മൂലധന നിക്ഷേപം നടത്തുന്ന 10,000 കോടി ഡോളറിന്റെ (ഏഴു ലക്ഷം കോടി രൂപ) വിഷന്‍ ഫണ്ട് മേധാവിയായി കിര്‍ത്തിഗയെ സോഫ്റ്റ് ബാങ്ക് നിയമിച്ചു.

സോഫ്റ്റ് ബാങ്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സിന്റെ പാര്‍ട്ണര്‍ എന്ന നിലയിലായിരിക്കും അവര്‍ പ്രവര്‍ത്തിക്കുക. 47 – കാരിയായ കിര്‍ത്തിഗ തമിഴ്‌നാട് സ്വദേശിയാണ്. 2010 ല്‍ ഫേസ്ബുക്കിലെത്തിയ അവര്‍ കമ്പനിയുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായിരുന്നു. 2016 വരെ ഫേസ്ബുക്കിന്റെ ഇന്ത്യ എം ഡി യായി പ്രവര്‍ത്തിച്ച ശേഷം അമേരിക്കയിലേക്ക് പോയിരുന്നു. രണ്ടു വര്‍ഷം അവിടെയായിരുന്നു ജോലി. സ്റ്റാന്‍ഫോഡ് ബിസിനസ് സ്‌കൂളിന്റെ മാനേജ്‌മെന്റ് ബോര്‍ഡ് അധ്യക്ഷ കൂടിയാണ്.