ഐഐഎം സമ്പല്‍പൂരിന് ഇന്‍കുബേഷന്‍ കേന്ദ്രത്തിനായി രണ്ടു ദശലക്ഷം ഡോളറിന്റെ ഫണ്ടിംഗ്

Posted on: September 26, 2023

കൊച്ചി : സ്റ്റാര്‍ട്ട് അപ് സംവിധാനങ്ങള്‍ ശാക്തീകരിക്കുക എന്ന പ്രമേയവുമായി ഐഐഎം സമ്പല്‍പൂര്‍ ഒന്‍പതാം സ്ഥാപക ദിനം ആഘോഷിച്ചു. ഇതിന് അനുബന്ധമായി എസ്‌കെഎന്‍ വെഞ്ചേഴ്സിന്റെ സുഷാന്ത് കുമാര്‍ ഐഐഎം സമ്പല്‍പൂരില്‍ ഇന്‍കുബേഷന്‍ കേന്ദ്രം സ്ഥാപിക്കാനായി രണ്ടു ദശലക്ഷം ഡോളറിന്റെ ഫണ്ട് വാഗ്ദാനം ചെയ്തു.

ഐഐഎം സമ്പല്‍പൂര്‍, ഇന്‍കുബേഷന്‍ കേന്ദ്രത്തിന്റെ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ ആക്സിലറേറ്ററുമായി ധാരണാ പത്രവും ഒപ്പു വെച്ചിട്ടുണ്ട്.

വിവിധ സ്ഥാപനങ്ങളുമായി ഐഐഎം സമ്പല്‍പൂര്‍ തയ്യാറാക്കിയിട്ടുള്ള ധാരണകളെ വീഡിയോ സന്ദേശത്തിലൂടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍ന്ദ്ര പ്രധാന്‍ അഭിനന്ദിച്ചു.