ഇന്ത്യന്‍ പൗരത്വമുള്ള പ്രവാസികള്‍ക്ക് എയര്‍ഇന്ത്യയുടെ 100 ശതമാനം ഓഹരികള്‍ വാങ്ങാം

Posted on: July 29, 2020

ന്യൂഡല്‍ഹി : എയര്‍ഇന്ത്യയില്‍ 100 ശതമാനം ഓഹരിയെടുക്കാന്‍ പ്രവാസി ഇന്ത്യക്കാരെ (എന്‍ആര്‍ഐ) അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രത്യക്ഷ വിദേശ നിക്ഷേപം, വിദേശ എയര്‍ലൈനുകള്‍ നടത്തുന്ന നിക്ഷേപം അടക്കം, പരമാവധി 49 ശതമാനമായിരിക്കും. എന്നാല്‍ ഇന്ത്യന്‍ പൗരത്വമുള്ള പ്രവാസികളാണെങ്കില്‍ 100 ശതമാനം ഓഹരി വാങ്ങാന്‍ അനുവദിക്കും.

എയര്‍ഇന്ത്യ സ്വകാര്യ വത്ക്കരിക്കാന്‍ നേരത്തേ നടത്തിയ ശ്രമങ്ങള്‍ വിജയിക്കാതിരുന്നതിനാലാണ് സര്‍ക്കാര്‍ കൂടുതല്‍ ആകര്‍ഷക വ്യവസ്ഥകള്‍ പ്രഖ്യാപിച്ചത്. എന്‍ആര്‍ഐകള്‍ക്കും 49 ഓഹരിയേ നേരത്തേ അനുവദിച്ചിരുന്നുള്ളൂ.

TAGS: Air India |