ബൈജൂസ് ആപ്പിന് 1,430 കോടി രൂപയുടെ വരുമാനം

Posted on: June 1, 2019

കൊച്ചി : എഡ്യുക്കേഷന്‍ ലേണിംഗ് ആപ്പായ ബൈജൂസിന് മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 1,430 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം 490 കോടി രൂപയാണ് വരുമാനം. മൂന്ന് ഇരട്ടിയോളമാണ് വരുമാനം വര്‍ദ്ധിച്ചത്.

2018 സാമ്പത്തിക വര്‍ഷത്തില്‍ ബൈജൂസ് 29 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഉപയോക്താക്കളുടെ എണ്ണം 24 ലക്ഷമായി വര്‍ധിച്ചതായി കമ്പനി അധികൃതര്‍ പറഞ്ഞു. 2019 ഏപ്രിലിലെ കണക്കുപ്രകാരം കമ്പനിയുടെ പ്രതിമാസ വരുമാനം 200 കോടി കടന്നതായും കമ്പനി പറയുന്നു. കൂടാതെ നടപ്പ് സാമ്പത്തിക വര്‍ഷം വരുമാനം 3,000 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളിയായ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള സംരംഭമാണ് ബൈജൂസ്.