ആകാശ് എഡ്യുക്കേഷന്‍ സര്‍വീസസിന്റെ ഐപിഓ വരുന്നു, പ്രഖ്യാപനവുമായി ബൈജൂസ്

Posted on: June 7, 2023

കൊച്ചി : പ്രമുഖ എഡ് ടെക് കമ്പനിയായ ബൈജൂസിന്റെ സഹോദര സ്ഥാപനമായ ആകാശ് എഡ്യുക്കേഷന്‍ സര്‍വീസസ് ഐപിഓയ്ക്ക് ഒരുങ്ങുന്നു. അടുത്ത വര്‍ഷം പകുതിയോടെ ആകാശിന്റെ പ്രാഥമിക ഓഹരി വില്‍പ്പന ആരംഭിക്കുമെന്നാണ് ബൈജൂസ് പ്രഖ്യാപിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി പഠനപദ്ധതികള്‍ ലഭ്യമാക്കുന്ന ആകാശിന്റെ വളര്‍ച്ചയിലെ ഒരു നാഴികക്കല്ലാണ് ഈ ഐപിഓ. ഐപിഒയ്ക്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചതോടെ ഓഹരി വില്പ്പനയ്ക്ക് വേണ്ട ബാങ്കിന്റെ നിയമനം ഉടന്‍ തന്നെ പ്രഖ്യാപിക്കുന്നതാണെന്ന് ബൈജൂസ് അറിയിച്ചു.

ഈ ഐപിഓയിലൂടെ അടുത്ത തലത്തിലേയ്ക്കുള്ള ആകാശിന്റെ വളര്‍ച്ചയ്ക്ക് വേണ്ട മൂലധനം സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസ പദ്ധതികള്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക് എത്തിക്കാന്‍ ഇതിലൂടെ സാധ്യമാകും.

ബൈജൂസ് ഏറ്റെടുത്ത ശേഷം കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ആകാശിന്റെ വരുമാനത്തില്‍ മൂന്ന് മടങ്ങ് വളര്‍ച്ചയാണുണ്ടായത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 4000 കോടിയാണ് വരുമാനം പ്രതീക്ഷിക്കുന്നത്.

പ്രവേശന പരീക്ഷകള്‍ക്കുള്ള പരിശീലന കോഴ്‌സുകളുടെ 2020-25 കാലയളവിലെ വിപണി വളര്‍ച്ച 9.3 ശതമാനമാണ്. ഇതില്‍ മുന്നില്‍ നില്‍ക്കുന്ന ഓണ്‍ലൈന്‍ പരിശീലന ക്ലാസുകള്‍ ഈ കാലയളവില്‍ നേടിയ വിപണി വളര്‍ച്ച 42.3 ശതമാനമാണെന്നാണ് കെന്‍ റിസര്‍ച്ചിന്റെ കണ്ടെത്തല്‍

ഈ വളര്‍ച്ച ഏറ്റവും മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ സജ്ജമാണ് ആകാശ്. ക്ലാസ് മുറികളിലൂടെയുള്ള അധ്യയനത്തിന്റെ പ്രയോജനങ്ങളും ആധുനിക സാങ്കേതിക വിദ്യയും ഒത്തുചേര്‍ന്നതാണ് എഞ്ചിനീയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക് വേണ്ടി ആകാശ് പ്രത്യേകം തയ്യാറാക്കിയ പഠനപദ്ധതികള്‍.

ഓണ്‍ലൈന്‍ പഠനരംഗത്ത് ബൈജൂസിനുള്ള മികച്ച പരിചയജ്ഞാനവും വിദ്യാര്‍ത്ഥികളുടെ വിപുലമായ നെറ്റ് വര്‍ക്കും, ഓഫ് ലൈന്‍ രീതിയിലുള്ള പരിശീലനപദ്ധതികളുടെ വിപണിയില്‍ എന്നുമുള്ള ഒന്നാം സ്ഥാനവും ഈ മേഖലയില്‍ ആകാശിന്റെ സ്ഥാനം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

മാത്രമല്ല, ബൈജൂസിന്റെ ആധുനികമായ ടെക്ക്, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഉപയോഗപ്പെടുത്തുന്നതിനാല്‍ ഏറ്റവും മികവേറിയ പഠനപദ്ധതികളാണ് ആകാശിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്.

ഐപിഓയ്ക്ക് തയ്യാറെടുക്കുമ്പോള്‍ വിദ്യാഭ്യാസ മികവ്, വിദ്യാര്‍ത്ഥികളുടെ ഉന്നത വിജയം എന്നീ അടിസ്ഥാന മൂല്യങ്ങളോടൂള്ള ആത്മസമര്‍പ്പണം ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ് ആകാശ്.

പരിശീലന മേഖലയില്‍ മുന്‍ നിരയിലുള്ള ആകാശ്, കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും തിരഞ്ഞെടുക്കുന്ന രംഗത്ത് ഏറ്റവും മികവോടെ ഉയര്‍ന്നുവരാനുമുള്ള സഹായങ്ങള്‍ ഉറപ്പുവരുത്താനായി, പബ്ലിക് ലിസ്റ്റിംഗിലൂടെ ലഭ്യമാകുന്ന പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള ഒരുക്കത്തിലാണ്.

മല്‍സര പരീക്ഷകളുടെ പരിശീലനരംഗത്ത് മുന്നില്‍ നില്‍ക്കുന്ന ആകാശിന് ഇന്ത്യയൊട്ടാകെ 325 സെന്ററുകളുണ്ട്. നാല് ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ആകാശിന്റെ പഠനപദ്ധതികളുടെ ഭാഗമാണ്.

35 വര്‍ഷമായി ഈ രംഗത്തുള്ള ആകാശ് ജെ.ഇ.ഇ, നീറ്റ് പരീക്ഷകളില്‍ തുടര്‍ച്ചയായി ഏറ്റവും ഉയര്‍ന്ന വിജയമാണ് നേടുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരില്‍ ഒരാള്‍ ആകാശിന്റെ വിദ്യാര്‍ഥിയാണ്. ആകാശിന്റെ കോഴ്‌സുകളിലും അധ്യയന രീതികളിലും മാതാപിതാക്കള്‍ക്കുള്ള വിശ്വാസമാണ് ഇതിലൂടെ തെളിയുന്നത്.