ബൈജൂസ് ലാബ്ഇന്‍ ആപ്പിനെ ഏറ്റെടുത്തു

Posted on: September 18, 2020

ന്യൂഡല്‍ഹി : യുനിറ്റസ് വെഞ്ച്വേഴ്‌സിന്റെ ലേണിംഗ് ആപ് ആയ ലാബ് ഇന്‍ ആപ്പിനെ ബൈജൂസ് ഏറ്റെടുത്തു. ഇടപാട് എത്ര രൂപയുടേതാണെന്ന് വ്യക്തമാക്കിയിട്ടില്ല.

വെര്‍ച്വല്‍ ഇന്ററാക്ടീവ് സയന്‍സ് ലാബ് സേവനമാണ് ലാബ് ഇന്‍ ആപ്പ് നല്‍കുന്നത്. ഇതോടെ ബിസിനസ് പൂര്‍ണമായും യുനിറ്റസ് ബൈജൂസിന് കൈമാറും.