മണപ്പുറം ഫൗണ്ടേഷന്‍ റെയിന്‍ കോട്ടുകള്‍ നല്‍കി

Posted on: October 4, 2022

വലപ്പാട് : നാട്ടിക ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനിലെ ജീവനക്കാര്‍ക്കും സന്നദ്ധപ്രതിരോധ സേന ജീവനക്കാര്‍ക്കും മണപ്പുറം ഫൗണ്ടേഷന്‍ 75 റെയിന്‍ കോട്ടുകള്‍ നല്‍കി. അഗ്‌നിരക്ഷാസേന ജില്ലാ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ ജോര്‍ജ് ഡി ദാസ് അരുണ്‍ ഭാസ്‌കറിനു റെയിന്‍ കോട്ടുകള്‍ കൈമാറി. സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടി അധ്യക്ഷത വഹിച്ചു .

സീനിയര്‍ ഫയര്‍ ഓഫീസര്‍ അനീഷ് ജി ചടങ്ങിന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജയകുമാര്‍ ടി ആര്‍, റോബിന്‍സ് കെ. ജെ, ശ്രീകൃഷ്ണന്‍ എന്‍. എം, ശിഹാബ് പി. ബി മണപ്പുറം ഫൗണ്ടേഷന്‍ ചീഫ് മാനേജര്‍ ശില്പ , സിവില്‍ ഡിഫന്‍സ് കോ ഓര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ സി. കെ നന്ദി എന്നിവര്‍ സംസാരിച്ചു.