100 കുടുംബങ്ങള്‍ക്ക് ആധുനിക കോഴിക്കൂടുകള്‍ വിതരണം ചെയ്തു

Posted on: May 25, 2022

തൃശ്ശൂര്‍ : ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണലും മണപ്പുറം ഫൗണ്ടേഷനുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ‘ജീവനും ജീവനോപാധിയും’ എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നൂറു നിര്‍ധന കുടുംബങ്ങള്‍ക്ക് ആധുനിക കോഴിക്കൂടുകള്‍ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു.

ചാലക്കുടി ഹാര്‍ട്ട് ലാന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടന്ന ചടങ്ങ് ലയണ്‍സ് ക്ലബ്‌സ് ഇന്റര്‍നാഷണല്‍ ഡയറക്ടറും മണപ്പുറം സിഇഒ മായ വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ആദ്യ ഘട്ടമായി ചാലക്കുടി ലയണ്‍സ് ക്ലബ് സ്‌പോണ്‍സര്‍ ചെയ്ത 13 കോഴിക്കൂടുകളും കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു.

സമൂഹ നന്മയ്ക്കായി നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് മണപ്പുറവും ലയണ്‍സ് ക്ലബും കൂടിച്ചേര്‍ന്ന് നടപ്പിലാക്കുന്നത്. മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സാജു ആന്റണി പാത്താടന്‍, ഗവര്‍ണര്‍ ജോര്‍ജ് മോര്‍ലി, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ മുന്‍ ഡയറക്ടര്‍ ആര്‍ മുരുഗന്‍, മണപ്പുറം ഫൗണ്ടേഷന്‍ സി ഇ ഒ ജോര്‍ജ് ഡി ദാസ്, മണപ്പുറം ഫിനാന്‍സ് ചീഫ് പി ആര്‍ ഒ സനോജ് ഹെര്‍ബര്‍ട്ട്, ജില്ലാ കോര്‍ഡിനേറ്റര്‍ കെ എം അഷ്‌റഫ്, ക്ലബ് പ്രസിഡണ്ട് ബീന സാജു, സെക്രട്ടറി പേള്‍ ജിജോ, ട്രഷറര്‍ ലൗലി വക്കച്ചന്‍ തുടങ്ങിയവര്‍ പ്രസ്തുത ചടങ്ങില്‍ സംസാരിച്ചു.