മണപ്പുറം ഫൗണ്ടേഷന്‍ അംഗനവാടിക്ക് ടെലിവിഷന്‍ കൈമാറി

Posted on: April 1, 2022

പെരിങ്ങോട്ടുകര : ‘ജന്മനാടിനൊപ്പം മണപ്പുറം’ പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന്‍ താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ചൈതന്യ അംഗനവാടിയിലേക്ക് ടെലിവിഷന്‍ കൈമാറി. ഹൃദയത്തില്‍ എന്നും എന്റെ ഗ്രാമം എന്ന പദ്ധതിയിലേക്ക് ഉള്‍പ്പെടുത്തിയായിരുന്നു ടെലിവിഷന്‍ കൈമാറിയത്. അംഗനവാടിയില്‍ നടന്ന ചടങ്ങ് ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. അവശ്യഘട്ടങ്ങളില്‍ എന്നും സമൂഹത്തിന്റെ താഴെത്തട്ടില്‍ സഹായമെത്തിക്കുന്നതില്‍ മണപ്പുറം ഫൗണ്ടേഷന്‍ മുന്നിലാണെന്നു ഉദ്ഘാടനപ്രസംഗത്തില്‍ ജോസ് വള്ളൂര്‍ പറഞ്ഞു.

വാര്‍ഡ് മെമ്പര്‍ ആന്റോ തൊറയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ ചീഫ് മാനേജര്‍ ശില്‍പ്പ ട്രീസ സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. അംഗനവാടി ടീച്ചര്‍മാരായ ശരത്, ഉഷ എന്‍.എസ് ,ജോളി രാജന്‍ ,രേണുക റിജു ,അജിത മോഹന്‍ റിജു കണക്കന്തറ ,ഗീത ,സുനിത രാജേഷ് ,സബിത എന്നിവര്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുത്തു.