കാട്ടൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലേക്ക് സൗണ്ട് സിസ്റ്റം നല്‍കി മണപ്പുറം ഫൗണ്ടേഷന്‍

Posted on: March 25, 2022

തൃപ്രയാര്‍ : മണപ്പുറം ഫൗണ്ടേഷന്‍ കാട്ടൂര്‍ ഗവ:ഹൈസ്‌കൂളിലേക്ക് സൗണ്ട് സിസ്റ്റം നല്‍കി. മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ് സ്‌കൂളിലേക്കാവശ്യമായ സ്പീക്കറുകളും സൗണ്ട് സിസ്റ്റവും കൈമാറി.

കാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സ്വപ്ന ജോര്‍ജ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. കാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിമല സുഗുണന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റും വിദ്യാലയ വികസന സമിതി അംഗവുമായ മനോജ് വലിയപറമ്പില്‍, പിടിഎ വൈസ് പ്രസിഡന്റ് ഫൈസല്‍, സ്‌കൂള്‍ അധ്യാപിക വിജയകുമാരി, മണപ്പുറം ഫൗണ്ടേഷന്‍ സി എസ് ആര്‍ വിഭാഗം പ്രതിനിധികളായ ശില്പ സെബാസ്റ്റ്യന്‍, എമില്‍ , ശരത് ബാബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.