വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കി

Posted on: July 16, 2021

തൃപ്രയാര്‍ : നാട്ടിക നിയോജക മണ്ഡലത്തിലെ അന്‍പത് കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മണപ്പുറം ഫൗണ്ടേഷന്‍ മൊബൈല്‍ ഫോണുകള്‍ നല്‍കി. കേരളമൊട്ടാകെ ഓണ്‍ലൈന്‍ പഠനത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു മൊബൈല്‍ ഫോണുകള്‍ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ കോട്ടയം പുതുപ്പള്ളിയില്‍ നൂറില്‍പ്പരം വിദ്യാര്‍ത്ഥികള്‍ക്ക് മണപ്പുറം ഫൗണ്ടേഷന്‍ മൊബൈല്‍ ഫോണ്‍ നല്‍കിയിരുന്നു.

നാട്ടിക എം.എല്‍.എ സി .സി മുകുന്ദന്‍ നേതൃത്വത്തില്‍ ലയണ്‍സ് ക്ലബ്ബ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സുഷമാ നന്ദകുമാര്‍ മൊബൈല്‍ ഫോണുകള്‍ നല്‍കി.

മണപ്പുറം ഫിനാന്‍സ് ചീഫ് പി.ആര്‍.ഒ സനോജ് ഹെര്‍ബര്‍ട്ട്, സീനിയര്‍ പി.ആര്‍.ഒ കെ.എം അഷ്‌റഫ് സാമൂഹിക പ്രതിബദ്ധതാ വിഭാഗം ചീഫ് മാനേജര്‍ ശില്‍പ്പാ സെബാസ്റ്റ്യന്‍ , സൂരജ് കെ ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിജോഷ് ആനന്ദന്‍ ,എം. സ്വര്‍ണ്ണലത ടീച്ചര്‍ ജില്ലാപഞ്ചായത്തംഗം ഷീന പറയങ്ങാട്ടില്‍ മണപ്പുറം വയോജനക്ഷേമ സമിതി ചാരിറ്റബിള്‍ സൊസൈറ്റി തൃപ്രയാര്‍ ചെയര്‍മാന്‍ പ്രേംലാല്‍ വലപ്പാട് എന്നിവര്‍ സഹകരിച്ചു.