സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 878 ാമത് ശാഖ ഊരകത്ത് തുറന്നു

Posted on: February 1, 2021

തൃശൂര്‍ : സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 878 ാമത് ശാഖ തൃശൂര്‍ ജില്ലയിലെ ഊരകത്ത് തുറന്നു. ഊരകം ശാഖയുടെ ഉദ്ഘാടനം മാനേജിംഗ് ഡയറക് ടറും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ നിര്‍വഹിച്ചു.

എസ് ഐ ബി ഡിജിഎം ആന്‍ഡ് റീജണല്‍ ഹെഡ് പി.ജി. വര്‍ഗീസ്, ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, ബ്രാഞ്ച് മാനേജര്‍ കെ. ആര്‍. ശംഭുപ്രസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.