ഊര്‍ജക്ഷമത : ഗ്യഹോപകരണ ചെറുകിട കച്ചവടക്കാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

Posted on: February 16, 2024

തിരുവന്തപുരം : ഉയര്‍ന്ന ഊര്‍ജക്ഷമത സൂചിപ്പിക്കുന്ന സ്റ്റാര്‍ റേറ്റിങ്ങുള്ള ഗൃഹോപകരണങ്ങളെ കുറിച്ച് ഉപഭോക്താക്കളില്‍ അവബോധമുണ്ടാക്കാനും അവയുടെ വില്പന ഉയര്‍ത്താനും ചെറുകിട കച്ചവടക്കാര്‍ക്ക് പരിശീലനം നല്‍കി വൈദ്യുതി എനര്‍ജി സര്‍വീസസ്.

എനര്‍ജി മാനേജ്മെന്റ് സെന്റര്‍, ബ്യുറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി, കേരള ഇലക്ട്രിക്ക് ട്രേഡ്‌സ് അസോസിയേഷന്‍ എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. തമ്പാനൂര്‍, മാഞ്ഞാലിക്കുളത്തുള്ള ക്ലാസിക് സരോവര്‍ പോര്‍ട്ടിക്കോയില്‍ നടന്ന പരിശീലന പരിപാടിയില്‍ ഡെപ്യുട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ബോബന്‍ ഫെര്‍ണാണ്ടസ് മുഖ്യാതിഥിയായിരുന്നു.കേരള ഇലക്ട്രിക്കല്‍ ട്രേഡ്‌സ് അസോസിയേഷനിലെ തിരുവന്തപുരം യുണിറ്റിലെ അംഗങ്ങളാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്.