പോത്തന്‍കോട് സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖ പ്രവര്‍ത്തനം തുടങ്ങി

Posted on: January 17, 2024

തിരുവനന്തപുരം : സൗത്ത് ഇന്ത്യന്‍ ബാങ്ക് അയിരൂപാറ ശാഖയുടെ പ്രവര്‍ത്തനം പോത്തന്‍കോടിലേക്ക് മാറ്റി. നവീകരിച്ച ശാഖ ഭീമ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ സുഹാസ് എം എസ് ഉദ്ഘാടനം ചെയ്തു.

എസ്ഐബി റീജനല്‍ ഹെഡ് ജാക്വിലിന്‍ എം ഫെര്‍ണാണ്ടസ്, ക്ലസ്റ്റര്‍ ഹെഡ് ശ്രീജിത്ത് പി.വി, ബ്രാഞ്ച് ഇന്‍ ചാര്‍ജ് പ്രതീഷ് രാജ് പി, ബാങ്ക് ജീവനക്കാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മേലേമുക്കില്‍ പോത്തന്‍കോട് – വെമ്പായം റോഡില്‍ വലിയകട ബില്‍ഡിംഗ് ന്റെ ഗ്രൗണ്ട് ഫ്‌ലോറിലാണ് പുതിയ ശാഖ പ്രവര്‍ത്തിക്കുന്നത്.