ഇസാഫ് ബാങ്ക് വിഴിഞ്ഞം ശാഖ പ്രവര്‍ത്തനം ആരംഭിച്ചു

Posted on: May 10, 2022

തിരുവനന്തപുരം : ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പുതിയ ശാഖ വിഴിഞ്ഞത്ത് പ്രവര്‍ത്തനം ആരംഭിച്ചു. അഡ്വ. എം വിന്‍സെന്റ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇസാഫ് ബാങ്ക് മാര്‍ക്കറ്റിംഗ് ഹെഡ് ശ്രീകാന്ത് സി. കെ. അധ്യക്ഷത വഹിച്ചു.

എടിഎം കൗണ്ടര്‍ കൗണ്‍സിലര്‍ സമീറയും, സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബെനഡിക്ട് ലോപ്പസും, ക്യാഷ് കൗണ്ടര്‍ ലേഡി ഓഫ് ഗുഡ് വോയജ് ചര്‍ച്ച് വികാരി സുജിത് സോളമനും ഉദ്ഘാടനം ചെയ്തു.

ക്ലസ്റ്റര്‍ ഹെഡ് മനു ജയദേവന്‍, ബ്രാഞ്ച് ഹെഡ് അനുരാഗ് രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.