വെബിനാര്‍ സംഘടിപ്പിച്ചു

Posted on: November 12, 2021

തിരുവനന്തപുരം : കുട്ടികളുടെ പഠനആവശ്യങ്ങള്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തേണ്ട ആവശ്യകതയെ അടിസ്ഥാനമാക്കി ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ക്കായി സൗജന്യ വെബിനാര്‍ സംഘടിപ്പിച്ചു. എസ്ബിഐ ലൈഫ് സീനിയര്‍ ബ്രാഞ്ച് മാനേജര്‍ ദിലീപ് ഡി വെബിനാറിന് നേതൃത്വം നല്‍കി.

കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി രക്ഷിതാക്കളില്‍ സാമ്പത്തിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച വെബിനാറില്‍ സാമ്പത്തിക ഭദ്രത ഉറപ്പുനല്‍കുന്ന വിവിധ നിക്ഷേപങ്ങളെപ്പറ്റിയും പദ്ധതികളെപ്പറ്റിയും ചര്‍ച്ചചെയ്തു.

 

TAGS: Kerala IT | Technopark |