സംരംഭക യൂണിറ്റുകള്‍ക്ക് കുടുംബശ്രീയുടെ കൈത്താങ്ങ്

Posted on: August 29, 2020

തിരുവല്ല: സ്വയംതൊഴില്‍ സംരംഭക യൂണിറ്റുകള്‍ക്ക് കമ്യൂണിറ്റി എന്റര്‍പ്രൈസസ്ഫണ്ട് അനുവദിച്ചതിലൂടെ ബുദ്ധിമുട്ട് നേരിടുന്ന സംരംഭകര്‍ക്ക് ഓണക്കാലത്ത് കുടുംബശ്രീ ജില്ലാ മിഷന്‍ കൈത്താങ്ങായി മാറിയിരിക്കുകയാണെന്ന് തിരുവല്ല നഗരസഭാ ചെയര്‍മാന്‍ ആര്‍. ജയകുമാര്‍. നഗരസഭയിലെ കുടുംബശ്രീ സംരംഭക യൂണിറ്റുകള്‍ക്കുള്ള കമ്യൂണിറ്റി എന്റര്‍പ്രൈസസ് ഫണ്ട് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

തിരുവല്ല കുടുംബശ്രീ ഈസ്റ്റ് സിഡിഎസിലെ തെരഞ്ഞടുക്കപ്പെട്ട അയല്‍ക്കൂട്ട അംഗങ്ങള്‍ക്കായുള്ള വള്‍ണറബിലിറ്റി ‘റിഡക്ഷന്‍ ഫണ്ട് വിതരണവും അദ്ദേഹം നടത്തി.തിരുവല്ല നഗരസഭയിലെ ഈസ്റ്റ്, വെസ്റ്റ് കുടുംബശ്രീ സിഡി എസുകളില്‍ നിന്നും 54 യൂണിറ്റുകള്‍ക്ക് 20.65ലക്ഷം രൂപ സിഇഎഫായി ആദ്യഘട്ടത്തില്‍ വിതരണം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് എം.പി. ഗോപാലകൃഷ്ണന്‍, രാധാകൃഷ്ണന്‍ വേണാട്ടില്‍, നഗരസഭ എന്‍യുഎല്‍എം മാനേജര്‍ എസ്. അജിത്, വെസ്റ്റ് സിഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ജമീല, ഈസ്റ്റ് സിഡിഎസ് അക്കൗണ്ടന്റെ അജേഷ്, മള്‍ട്ടി ടാസ്‌ക് പേഴ്‌സണല്‍ സെറിന്‍സൂസന്‍, എന്‍യുഎല്‍എം കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ അനു. വി. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

 

TAGS: Kudumbasree |