കാഷ് ഓൺ ഡെലിവറി തപാൽവകുപ്പിന് 280 കോടിയുടെ ബിസിനസ്

Posted on: December 1, 2014

India-Post-Office-Big

ഇ കൊമേഴ്‌സ് കമ്പനികളുടെ കാഷ് ഓൺ ഡെലിവറി വിതരണ പദ്ധതിയിലൂടെ ഇന്ത്യ പോസറ്റ് 280 കോടി രൂപയുടെ ബിസിനസ് നേടി. 2013 ഡിസംബറിലാണ് ഇന്ത്യാ പോസ്റ്റ് കാഷ് ഓൺ ഡെലിവറി സൗകര്യം ഏർപ്പെടുത്തിയത്. രാജ്യത്ത് 1.55 ലക്ഷം പോസ്‌റ്റോഫീസുകളാണുള്ളത്. ഇ-കൊമേഴ്‌സ കമ്പനികൾക്കായി പലയിടത്തും ബുക്കിംഗ് കിയോസ്‌കുകളും ഇന്ത്യ പോസ്റ്റ് ആരംഭിച്ചിട്ടുണ്ട്.