വൈക്കം മഹാദേവക്ഷേത്രത്തില്‍ ഇ- കാണിക്ക സംവിധാനവുമായി ഫെഡറല്‍ ബാങ്ക്

Posted on: November 14, 2023

വൈക്കം : വൈക്കം മഹാദേവക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് ഇ-കാണിക്ക സംവിധാനം ലഭ്യമാക്കി. ക്യു ആര്‍ കോഡ് വഴി കാണിക്കയര്‍പ്പിക്കാവുന്ന സംവിധാനം അവതരിപ്പിച്ചിരിക്കുന്നത് ഫെഡറല്‍ ബാങ്കാണ്. ഗൂഗിള്‍ പേ, പേ ടിഎം, ഫെഡ് മൊബൈല്‍ തുടങ്ങിയ ആപ്പുകള്‍ വഴി ലളിതവും സുരക്ഷിതവുമായി ഈ സംവിധാനം പ്രയോജനപ്പെടുത്താം.

ഭക്തജനങ്ങളുടെ അക്കൗണ്ടില്‍ നിന്ന് തത്സമയം തന്നെ ക്ഷേത്രത്തിന്റെ അക്കൗണ്ടിലേക്ക് കാണിക്ക നിക്ഷേപിക്കപ്പെടുന്നതിനാല്‍ സമയാസമയങ്ങളില്‍ കാണിക്കവഞ്ചി തുറന്ന് പണം എണ്ണിത്തിട്ടപ്പെടുത്തി ബാങ്കില്‍ അടക്കേണ്ട പ്രയാസവും ബുദ്ധിമുട്ടുമെല്ലാം ഇതോടെ വളരെയധികം കുറയുന്നതാണ്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഇ- കാണിക്ക സംവിധാനം ഉപയോഗിക്കാന്‍ സാധിക്കും.

ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ശ്രീ അനന്തഗോപന്‍ ഇ- കാണിക്ക സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഫെഡറല്‍ ബാങ്ക് കോട്ടയം സോണല്‍ മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമായ ശ്രീ ബിനോയ് അഗസ്റ്റിന്‍, ബാങ്കിന്റെ ഗവര്‍മെന്റ് ബിസിനസ് ഹെഡ് കവിത കെ നായര്‍, വൈക്കം ശാഖാ മാനേജര്‍ രഞ്ജന ആര്‍ കൃഷ്ണന്‍, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ജി മുരാരി ബാബു, അസി.കമ്മീഷണര്‍ കെ ഇന്ദുകുമാരി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.