സ്‌കോഡ 250 കസ്റ്റമര്‍ ടച്ച്പോയിന്റുകള്‍ എന്ന നാഴികക്കല്ലു പിന്നിട്ടു

Posted on: October 20, 2023

കോട്ടയം : സ്‌കോഡ ഇന്ത്യയുടെ കസ്റ്റമര്‍ ടച്ച് പോയിന്റുകളുടെ എണ്ണം 250 എന്ന നാഴികക്കല്ലു പിന്നിട്ടു. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലെ ടച്ച് പോയിന്റിന്റെ ഉദ്ഘാടനത്തോടെയാണ് ഈ നേട്ടം കൈവരിച്ചത്. 2024 -ഓടെ 350 കസ്റ്റമര്‍ ടച്ച് പോയിന്റുകള്‍ എന്ന നിലയിലെത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

തങ്ങളുടെ ശ്രേണി വികസിപ്പിക്കുകയും, ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ സേവനം നല്‍കുക കൂടിയാണ് തങ്ങളുടെ വികസന തന്ത്രമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ സ്‌കോഡ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ പീട്ര് സോള്‍ക് ചൂണ്ടിക്കാട്ടി.

250-മത്തെ കസ്റ്റമര്‍ ടച്ച് പോയിന്റ് എണ്ണത്തിന്റെ കാര്യത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്നതിന്റെ കാര്യത്തിലും ഒരു നാഴിക്കല്ലാണ്. തങ്ങളുടെ ശൃംഖല വിപുലമാക്കുന്നതിലും ഉപഭോക്താ ക്കളുടെ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും തങ്ങള്‍ ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.