ലിസ ഓട്ടിസം സ്‌കൂളില്‍ റസിഡന്‍ഷ്യല്‍ ഡിവിഷന്‍ ആരംഭിച്ചു

Posted on: April 26, 2023

കോട്ടയം ജില്ലയിലെ കോതനല്ലൂര്‍ ആസ്ഥാനമായി 2018 മുതല്‍ പ്രവര്‍ത്തിക്കുന്ന ലീഡേഴ്‌സ് ആന്‍ഡ് ലാഡേഴ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ഓട്ടിസത്തില്‍ ഓട്ടിസം കുട്ടികള്‍ക്കായി റസിഡന്‍ഷ്യല്‍ ഡിവിഷന്‍ ആരംഭിച്ചു.

വിവിധ തരത്തിലുള്ള തെറാപ്പികളും വിദ്യാഭ്യാസവും സംരക്ഷണവും നല്‍കുന്ന രീതിയിലാണ് റസിഡന്‍ഷ്യല്‍ ഡിവിഷന്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതുവരെ ഏഴ് കുട്ടികളെ നോര്‍മല്‍ സ്‌കൂളിലേയ്ക്ക് മാറ്റുവാന്‍ കഴിഞ്ഞുവെന്ന് ലിസ ഓട്ടിസം സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

ഒക്യുപ്പേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, പ്ലേതെറാപ്പി, മ്യൂസിക് തെറാപ്പി, യോഗ തെറാപ്പി, ബിഹേവിയര്‍ തെറാപ്പി എന്നിങ്ങനെ വിവിധ തെറാപ്പികളും സി ബി എസ് ഇ സിലബസില്‍ വിദ്യാഭ്യാസവും സംയോജിപ്പിച്ചുള്ള സമ്പ്രദായത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9074446124