ഇസാഫ് കോ-ഓപ്പറേറ്റീവ് കസ്റ്റമര്‍ സര്‍വീസ് പോയിന്റും എം എസ് എം ഇ ഹബ്ബും ഉദ്ഘാടനം ചെയ്തു

Posted on: March 25, 2023

കോട്ടയം : ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ കോര്‍പ്പറേറ്റ് ബിസിനസ് കറസ്‌പോണ്ടന്റായ ഇസാഫ് കോ ഓപ്പറേറ്റീവിന്റെ കസ്റ്റമര്‍ സര്‍വീസ് പോയിന്റ്, എം എസ് എം ഇ ഹബ്ബ്, സൗത്ത് കേരള ടെറിട്ടറി ഓഫീസ് എന്നിവയുടെ പ്രവര്‍ത്തനം കോട്ടയം ബേക്കര്‍ ജംഗ്ഷനിലെ സിഎസ്‌ഐ ബില്‍ഡിങ്ങില്‍ ആരംഭിച്ചു.

സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്പ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ മുന്‍ എം എല്‍ എ സ്റ്റീഫന്‍ ജോര്‍ജ്, ഇസാഫ് കോ-ഓപ്പറേറ്റീവ് വൈസ് ചെയര്‍മാന്‍ ഡോ. ജേക്കബ് സാമുവേല്‍, ചീഫ് ഓപ്പറേറ്റിംങ് ഓഫീസര്‍ രാജേഷ് ശ്രീധരന്‍ പിള്ള, കൊല്ലം സെന്റ് തോമസ് സിഎസ്‌ഐ വികാരി റവ. രാജു ജേക്കബ്, ഇസാഫ് ബാങ്ക് എം.എസ്. എം. ഇ. ഹെഡ് സോണി ജോസ്, ഏജന്‍സി ബാങ്കിംഗ് ഹെഡ് പ്രശാന്ത് ബി., സൗത്ത് കേരള ടെറിറ്ററി ഹെഡ് ഷൈനി വര്‍ഗ്ഗീസ്, കംപ്ലയന്‍സ് ഓഫീസര്‍ ജയരാജന്‍ വി. കെ., ക്ലസ്റ്റര്‍ ഹെഡ്‌സ് ദീപ ജോസ്, രോഹിത്ത് ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.