ചക്ക സംസ്‌കരണ ഫാക്ടറികളുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍

Posted on: August 17, 2020

പാലാ : ഒരു കോടി പ്ലാവിന്‍ തൈകളും പ്ലാവിന്‍ തോട്ടങ്ങളും ചക്ക സംസ്‌കരണ ഫാക്ടറികളുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍. ഗ്രീന്‍ വേള്‍ഡ് ഫൗണ്ടേഷനുമായി ചേര്‍ന്നാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് ജോര്‍ജ് കുളങ്ങരയാണ് ഈ ആശയം മുന്നോട്ടുവച്ചത്. സുഭിക്ഷ കേരളം പദ്ധതിയിലാണ് പ്ലാവിന്‍ തൈകള്‍ നടുന്നതും പ്ലാവിന്‍തോട്ടങ്ങള്‍ സജ്ജീകരിക്കുന്നതും.

ചക്കകള്‍ക്ക് വിപണി ഒരുക്കുന്നതിനും ചക്ക ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുമായി ഫാക്ടറികള്‍ സ്ഥാപിക്കുവാനും തീരുമാനിച്ചു. ് മാണി സി, കാപ്പന്‍ എം.എല്‍.എ മരങ്ങാട്ടുപള്ളി ലേബര്‍ ഇന്ത്യ സ്‌കൂളില്‍ തൈകള്‍ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ജോര്‍ജ് കുളങ്ങര അധ്യക്ഷത വഹിച്ചു.

TAGS: Jackfruit |