കൊച്ചി ലുലു മാളില്‍ ലുലു റീഡേഴ്‌സ് ഫെസ്റ്റ് തുടങ്ങി

Posted on: April 15, 2024

കൊച്ചി : വായനയുടെ വിശാലമായ ലോകം തുറന്ന് കൊച്ചി ലുലു മാളില്‍ ലുലു റീഡേഴ്‌സ് ഫെസ്റ്റ് തുടങ്ങി. ഈ മാസം 28 വരെ നീളുന്ന മേളയില്‍ പുസ്തക ചര്‍ച്ചകള്‍, ശില്‍പശാലകള്‍, മത്സരങ്ങള്‍, റീഡിംഗ് സെക്ഷനുകള്‍ അടക്കമുള്ളവ സംഘടിപ്പിച്ചിട്ടുണ്ട്. മേളയിലൂടെ സാഹിത്യം, സാങ്കേതികവിദ്യ,കലാ ആവിഷ്‌കാരം എന്നിവയ്ക്ക് വേദിയൊരുക്കുകയാണ് ലുലു. നടിയും എഴുത്തുകാരിയുമായ ലെനയാണ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്.

ഡെവഫെസ്റ്റിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്നായ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാണികള്‍ക്കിടയില്‍ വലിയ ആവേശമുണ്ടാക്കി. യുണീക്ക് വേള്‍ഡ് റോബോട്ടിക്‌സിലെ വിദഗ്ധ പരിശീലകരുടെ നേതത്വത്തില്‍ മെയ്ക്ക് യുവര്‍ ഓണ്‍ എ.ഐ, എ.ഐ & റോബോട്ടിക്‌സ്’, ‘ദെയര്‍ ഈസ് ആന്‍ എ.ഐ ഫോര്‍ എവെരി തിംഗ്,’ ‘എ.ഐ ഗെയിം ലപ്പ്‌മെന്റ്, ഫ്‌ലാപ്പി ബേര്‍ഡ് ഗെയിം, ഇമ്മേഴ്‌സിവ് സ്റ്റോറിന്റെ ലിങ് യൂസിങ് എ.ഐ, എന്നീ സേഷനുകള്‍ കൂടി നടത്തും. കാണികള്‍ക്കായി ആക്ടിംഗ് വര്‍ക്ഷോപ്പും ഫെസ്റ്റിന്റെ ഭാഗമായി നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്.

പ്രീതി ഷേണായി, അശ്വതി ശ്രീകാന്ത്, ശ്രീ പാര്‍വതി, അഖില്‍ പി ധര്‍മ്മജന്‍ തുടങ്ങിയ എഴുത്തുകാരെ കാണാനും ഇത്തവണ അവസരമൊരുക്കുന്നു. ഇതോടൊപ്പം ഏറെപ്രതീക്ഷയോടെ കാത്തിരുന്നബിനീഷ് പുതുപ്പണത്തിന്റെ ‘മധുരവേട്ട’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. ഡി.ആര്‍. അമല്‍ പോളിന്റെ
‘അഞ്ജിന’യുടെ ലോഞ്ചിനും ഫെസ്റ്റ് സാക്ഷ്യം വഹിക്കും.